കോൺഗ്രസ്‌ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വെറും പ്രഹസനമോ?

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്  വെറും   പ്രഹസനമായി മാറുകയാണ്.   കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥികളില്ലന്നും  വോട്ടര്‍മാര്‍  മനഃസാക്ഷി വോട്ടു  ചെയ്യാമെന്നുമുളള ദേശീയ നേതൃത്വത്തിന്റെ  തിട്ടൂരം നിലനില്‍ക്കെയാണ് പി സി സി കളും മുതിര്‍ന്ന നേതാക്കളും  അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ  പരസ്യമായി  പിന്തുണക്കുന്നത്.    സ്വതന്ത്രവും സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയെ പൂര്‍ണമായും  അട്ടിമറിക്കുന്നതാണ്  ഈ  പ്രവര്‍ത്തനങ്ങളെന്നാണ്  അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മറ്റൊരു  സ്ഥാനാര്‍ത്ഥിയായ  ശശിതരൂരിന്റെ നിലപാട്.