അമിത് ഷാ വരുന്നു, ലക്ഷ്യം സമ്പൂർണ അഴിച്ചു പണിയോ?

ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത്ഷാ കേരളത്തിലെത്തുകയാണ്.    ആ  വരവ് ഏതായാലും കോവളത്ത് പോയി കാറ്റുകൊള്ളാനാകില്ലന്നുറപ്പ്.  വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ബി ജെ പി അഴിച്ച് പണിയുക  എന്ന ദൗത്യത്തിന്റെ  ഉദ്ഘാടനമായിരിക്കുമോ ഈ  വരവിന്റെ  ലക്ഷ്യം .  കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് കൂടുതലായൊന്നും  പ്രതീക്ഷിക്കണ്ട എന്ന  സത്യം കേന്ദ്ര നേതൃത്വം  ഉള്‍ക്കൊണ്ട് കഴിഞ്ഞു.