ഓണം കഴിഞ്ഞപ്പോള്‍ ട്രഷറി പൂട്ടേണ്ട അവസ്ഥ

കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പറയാറുള്ളത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അത് അക്ഷരം പ്രതി നടപ്പാക്കി. ഓണം കഴിഞ്ഞപ്പോള്‍  ട്രഷറിപൂട്ടേണ്ട അവസ്ഥയിലെത്തി. അത്രക്ക് സാമ്പത്തിക പ്രതിസന്ധിയാണ് കിറ്റും ബോണസും അടക്കമുള്ള ഓണച്ചിലവ് കഴിഞ്ഞതോടെ  വരും ദിവസങ്ങളില്‍ സംസ്ഥാനം നേരിടാന്‍ പോകുന്നത്