Sunday, 9 August 2026
‘Honest storytelling is a powerful means of change
04:13:08 AM IST
Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും

SHARE

സംസ്ഥാനത്ത് അതിശക്തമായ മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

കോഴിക്കോടും വയനാടും കണ്ണൂരും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യഛത്തീസ്ഗഢിന്റെയും അതിനോട് ചേര്‍ന്ന വടക്കന്‍ ഓഡീഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ആഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 1 വരെ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →