‘ആർഎസ്എസ് പരിപാടിയിൽ വി.സി പങ്കെടുത്തത് പദവിക്ക് നിരക്കാത്ത നടപടി’: മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ
ന്യൂസ് ഡെസ്ക്
17 August 2026, 12:30 pm
ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന വീതംവെപ്പിന്റെ ഭാഗമായാണ് മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലറായതെന്ന് മന്ത്രി ആരോപിച്ചു. വൈസ് ചാൻസലർമാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുകയും പ്രത്യയശാസ്ത്രപരമായ ധ്രുവീകരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More
മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപകേസ് ; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്
യാത്രക്കാർ 50 ശതമാനം വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
‘കള്ള കഥകൾ കേരളം അംഗീകരിക്കില്ല’; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇ ഡി നീക്കത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ഗോവിന്ദൻ
ന്യൂസ് ഡെസ്ക്
View all posts →