Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:35:12 PM IST
Kerala

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം; ഉത്തരവുമായി സർക്കാർ

ന്യൂസ് ഡെസ്ക് 8 August 2026, 3:16 pm
SHARE

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന നിർദേശവുമായി സംസ്ഥാന ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തയച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.

ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായ എല്ലാ പൊതുചടങ്ങുകളിലും സമൂഹഗാനമായി വന്ദേമാതരം ആലപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം.

ചടങ്ങുകളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സമൂഹഗാനമെന്നനിലയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദേശം. വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതുകൊണ്ടുതന്നെ നിയമപരമായ ഗൗരവത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നും കത്തിൽ സൂചനയുണ്ട്.

s
ന്യൂസ് ഡെസ്ക്
View all posts →