Sunday, 9 August 2026
‘Honest storytelling is a powerful means of change
04:15:53 AM IST
Cricket

ഫിറ്റ്നസ് കാര്യത്തിൽ വൈഭവ് ഇനിയും ശ്രദ്ധിക്കണം, അവന്റെ ഭാവിക്ക് അത് പ്രധാനമാണ്: വി.വി.എസ് ലക്ഷ്മണ്‍

SHARE

ഇന്ത്യയുടെ വണ്ടർ കിഡ് എന്ന് അറിയപ്പെടുന്ന താരമാണ് വൈഭവ് സൂര്യവംശി. സിംബാവേ പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിലൊരാളായി വൈഭവ് സൂര്യവംശി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സൂര്യവംശിയുടെ ബാറ്റിംഗ് മികവിനെയും പ്രതിഭയെയും പുകഴ്ത്തുമ്പോള്‍ തന്നെ, താരത്തിന്റെ ഫിറ്റ്നസ് കാര്യത്തില്‍ ഇനിയും പുരോഗതി വരാനുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും ഇടക്കാല പരിശീലകനുമായ വി.വി.എസ് ലക്ഷ്മണ്‍.

‘വൈഭവ് അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ്. ഈ ചെറുപ്രായത്തില്‍ തന്നെ ഇത്രയും തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കാനും അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനും അവന് സാധിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അവന്‍ ഇനിയും മെച്ചപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന മേഖല അവന്റെ ഫിറ്റ്നസാണ്.’ -അദ്ദേഹം പറഞ്ഞു.

‘അന്താരാഷ്ട്ര ക്രിക്കറ്റിലെ നീണ്ട കരിയറിനും, വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമ്പോള്‍ ക്ഷീണമില്ലാതെ തുടരാനും ഉയര്‍ന്ന ഫിറ്റ്നസ് നിലവാരം അത്യന്താപേക്ഷിതമാണ്. ഫീല്‍ഡിങ്ങിലും റണ്ണിംഗ് ബിറ്റ്വീന്‍ ദി വിക്കറ്റിലും കൂടുതല്‍ വേഗത കൈവരിക്കാന്‍ ഫിറ്റ്നസ് സഹായിക്കും. എന്‍.സി.എ വഴി അവന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള കൃത്യമായ പരിശീലനങ്ങള്‍ നല്‍കും,’ -ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →