Wednesday, 9 September 2026
‘Honest storytelling is a powerful means of change
11:55:28 AM IST
Kerala

സ്വാതന്ത്ര്യദിനത്തിൽ ലുങ്കിയണിഞ്ഞ് ദേശീയ പതാക ഉയർത്തി വി.ടി. ബൽറാം

ന്യൂസ് ഡെസ്ക് 15 August 2026, 12:15 pm
SHARE

സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കിയുടുത്ത് ദേശീയ പതാക ഉയർത്തി വി.ടി. ബൽറാം. തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വി.ടി. ബൽറാം ലുങ്കിയണിഞ്ഞ് പങ്കെടുത്തത്. ഫെയ്‌സ്ബുക്കിൽ അദ്ദേഹം പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,
അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ

Read More
s
ന്യൂസ് ഡെസ്ക്
View all posts →