തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനം; നിലവിലെ പ്രതിസന്ധിക്ക് കാരണം മേയറുടെ ധിക്കാരപരമായ സമീപനം: വി. ശിവൻകുട്ടി
ന്യൂസ് ഡെസ്ക്
5 July 2026, 2:19 pm
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമെന്ന് എൽഡിഎഫ് നേതാവ് വി. ശിവൻകുട്ടി. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ചില സുപ്രധാന ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു.
നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് പിന്തുണ നൽകാതിരുന്നത് യുഡിഎഫ് നേതാക്കൾ മുൻകൂട്ടി കൂടിയാലോചന നടത്താത്തതുകൊണ്ടാണ്. അടി കിട്ടിയ ശേഷമാണ് യുഡിഎഫ് നേതാക്കൾക്ക് കാര്യം മനസിലായതെന്നും അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടി കൃത്യമായ ചർച്ചകൾ നടത്തണമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Read More
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി
ന്യൂസ് ഡെസ്ക്
View all posts →