‘വി ഡി സതീശൻ നുണ പറയുന്നു, മുഖ്യമന്ത്രി ബിജെപി വക്താവായി’; രൂക്ഷ വിമർശനവുമായി സിപിഎം
ന്യൂസ് ഡെസ്ക്
22 July 2026, 4:55 pm
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച വാദങ്ങൾ തള്ളി സി പി എം. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ഈ വിഷയത്തിൽ അദ്ദേഹം ബി ജെ പി നിലപാടാണ് സ്വീകരിക്കുന്നതെന്നും മുന വ്യവസായ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് ആരോപിച്ചു. നിലവിൽ വഖഫ് ബോർഡിലെ രണ്ട് ഒഴിവുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഒഴിച്ചിട്ടത്. അല്ലാതെ അമുസ്ലിം അംഗങ്ങൾക്കാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണെന്നും, ടാറ്റയുമായി എൽ ഡി എഫ് സർക്കാർ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നതാണെന്നും മുൻ വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.
Read More
‘അത് അശ്ലീലമാണ്’; പിണറായി വിജയന് മുതല്‍ അശോകന് ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണം; വിമർശിച്ച് എസ്എസ്എഫ്
മാസപ്പടി കേസിൽ ഇഡി അന്വേഷണം കൂടുതൽ ആഴത്തിലേക്ക്; വീണക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപിനെ കേന്ദ്രീകരിച്ച് പരിശോധന
കെഎം ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
ന്യൂസ് ഡെസ്ക്
View all posts →