Sunday, 9 August 2026
‘Honest storytelling is a powerful means of change
09:43:22 AM IST
Sports

അമേരിക്കയും പോർച്ചുഗലും പുറത്ത്; ലോകകപ്പ് ടിക്കറ്റുകളുടെ വില കുത്തനെ ഇടിഞ്ഞു

SHARE

ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കവേ, ലോകകപ്പ് ടിക്കറ്റുകളുടെ വില കുത്തനെ ഇടിഞ്ഞു. ആതിഥേയരായ അമേരിക്കയും പോർച്ചുഗലും ടൂർണമെന്റ്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നിർണ്ണായക മത്സരങ്ങളുടെ ടിക്കറ്റ് വിലയിൽ വലിയ കുറവുണ്ടായിരിക്കുന്നത്. സെക്കൻഡറി മാർക്കറ്റ്പ്ലേസായ ‘ടിക്-പിക്’ (TickPick) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്പെയിൻ-ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്കിലാണ് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഏകദേശം 2,950 ഡോളർ (ഏകദേശം 2.47 ലക്ഷം രൂപ) വരെ ഉണ്ടായിരുന്ന ടിക്കറ്റ് വില, ചൊവ്വാഴ്ച ഉച്ചയോടെ 1,200 ഡോളറിലേക്ക് (ഏകദേശം 1 ലക്ഷം രൂപ) കൂപ്പുകുത്തുകയായിരുന്നു.
പ്രീ-ക്വാർട്ടറിൽ ബെൽജിയത്തോട് 4-1 ന് അമേരിക്ക പരാജയപ്പെട്ടതാണ് ടിക്കറ്റ് ഡിമാൻഡ് കുറയാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. ആതിഥേയർ ക്വാർട്ടറിൽ ഉണ്ടായിരുന്നെങ്കിൽ ആരാധകരുടെ തിരക്ക് കാരണം വില ഇനിയും ഉയരുമായിരുന്നു.

കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതും ടിക്കറ്റ് വിലയെ ബാധിച്ചു. റൊണാൾഡോയും ആതിഥേയരായ അമേരിക്കയും തമ്മിലുള്ള ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലും ഈ വിലയിടിവ് പ്രകടമാണ്. ഫ്രാൻസ്-മൊറോക്കോ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്കും കൂപ്പുകുത്തിയിരുന്നു. 989 ഡോളർ (ഏകദേശം 83,000 രൂപ) മുതൽ ഫ്രാൻസ്- മൊറോക്കോ മൽസരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു എന്നാണ് റിപ്പോർട്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →