ഇറാനെ വീണ്ടും ആക്രമിച്ച് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ
11-ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക. ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച 30-ലധികം വാണിജ്യ കപ്പലുകളെ ഇറാൻ ആക്രമിച്ചതായും ഇതിലൂടെ നൂറുകണക്കിന് നിരപരാധികളായ നാവികരുടെ സുരക്ഷ അപകടത്തിലായെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യം ദുർബലമായെന്നും യു എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു.
നിലവിലെ സംഘർഷാവസ്ഥയിലും ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് തുറന്നുകിടക്കുകയാണെന്നും അമേരിക്ക അവകാശപ്പെട്ടു. മെയ് ആദ്യം മുതൽ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് അമേരിക്കൻ സേന സഹായം നൽകിയതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
‘ChatGPT ഉപയോഗിച്ച് കൊലപാതകം പ്ലാൻ ചെയ്തു’; 17 വയസ്സുകാരൻ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെയും അനിയനെയും
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് നൽകി