പറക്കുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവിന്റെ പരാക്രമം മജിസ്ട്രേറ്റിനു മുന്നിലും;യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്
യാത്രാമധ്യേ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് പരിഭ്രാന്തി പരത്തിയ മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം കാണിച്ചു. കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിലാണ് പാലക്കാട് സ്വദേശി ജംഷീർ അതിക്രമം കാണിച്ചത്. തുടർന്ന് സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറിയിരുന്നു.
മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജംഷീർ മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജാമ്യ പേപ്പറുകൾ വലിച്ചു കീറി എറിയുകയായിരുന്നു. തുടർന്ന് പൊലീസ് സമയോചിതമായി ഇടപെട്ട് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. അതേസമയം, യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് വരികയായിരുന്ന ബാറ്റിക് എയറിന്റെ വിമാനത്തിൽ വെച്ചാണ് യുവാവ് അതിക്രമം കാട്ടിയത്. രാത്രി 9.30നും 11നും ഇടയിയിൽ ജംഷീര്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡോര്‍ ബലമായി വലിച്ചു തുറക്കാന്‍ ശ്രമിച്ച ഇയാളെ മറ്റ് യാത്രക്കാരും ക്യാബിന്‍ ക്രൂവും ചേർന്ന് തടയുകയയായിരുന്നു.
വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് വൈറലാവുകയറുമായിരുന്നു. വിമാനം നെടുമ്പാശേരിയിലിറങ്ങിയ ശേഷം ഇയാളെ പൊലീസിന് കൈമാറി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
‘കല്യാണം കഴിച്ച് പോവുന്നിടത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മാത്രമുണ്ടായ ജന്മങ്ങളായിട്ടാണ് ഞങ്ങൾ വളർന്നത്; പക്ഷേ ഈ ജനറേഷൻ അങ്ങനല്ല’ : നടി ഉർവശി