യൂണിവേഴ്സൽ ബോസ് കേരളത്തിൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ ക്രിസ് ഗെയ്ൽ എത്തുന്നു
Jeevan Nanthiyattu
7 August 2026, 8:19 pm
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ആവേശം കൊള്ളിക്കാൻ സാക്ഷാൽ യൂണിവേഴ്സൽ ബോസ് എത്തുന്നു. നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാനാണ് ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിൽ എത്തുന്നത്.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു ‘യൂണിവേഴ്സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിന് പിന്തുണ നൽകാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും ഗെയിൽ തന്നെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ക്രിസ് ഗെയിലിന്റെ സാന്നിധ്യം ഏറെ സഹായകമാകും.
Read More
സഞ്ജു ഡാ!!; 1000 വിദ്യാർത്ഥികൾക്ക് യുപിഎസ് സി പഠനത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് സഞ്ജു
ഇനി മറക്കില്ല, 55ന് ഓള് ഔട്ടായി നാണക്കേടിന്റെ നെറുകയില്‍ നിന്നും ഗ്രൗണ്ടില്‍ ‘ഷോഓഫ്’; ഇന്ത്യക്കെതിരായ പാക് ക്യാപ്റ്റന്റെ ‘കയറിപ്പോ’ ആക്ഷന്‍ അടികൊടുത്ത് ഐസിസി
വീണ്ടും നഖ്വി വരും, സൂര്യകുമാറിനെ പോലെ ഹര്‍മനും ഏഷ്യ കപ്പ് വാങ്ങാതെ കളംവിടുമോ?; പഴയ കപ്പ് ഇന്നും നഖ്വിയുടെ ദുബായി ഓഫീസില്‍
Jeevan Nanthiyattu
View all posts →