മനോരമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി യാക്കോബായ വിശ്വാസികള്‍; നെടുങ്ങപ്ര പള്ളിയില്‍ പത്രം കൂട്ടിയിട്ടു കത്തിച്ചു

മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍. കേരളത്തിലെ പ്രശ്‌സ്ത ദേവാലയങ്ങളില്‍ ഒന്നായ കുറുപ്പംപടി പള്ളിക്ക് അടുത്തുള്ള നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ മനോരമ പത്രം കത്തിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചു. പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഓര്‍ത്തഡോക്‌സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ വാര്‍ത്തകള്‍ ചരമ വാര്‍ത്തകള്‍ പോലെ നല്‍കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പത്രം കത്തിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. പാര്‍ട്ടി പത്രമായി അറിഞ്ഞിരുന്ന മനോരമ മഞ്ഞ പത്രമായി മാറിയെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

വിഡിയോ കാണാം

Read more