”ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി, തൊഴിലില്ലായ്മ 24 ശതമാനം കൂടി, ഇനിയും എന്ത് വികസനമാണ് വേണ്ടത്; മോദിയെ ട്രോളി പ്രശാന്ത് ഭൂഷൺ

Advertisement

രാജ്യത്തെ ജി.ഡി.പി റേറ്റ് ഏറ്റവും താഴ്ന നിലയിലേക്ക് കൂപ്പുകുത്തുകയും തൊഴിലില്ലായ്മ നിരക്ക് ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയെ പരിഹരിച്ച് മുതിർന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തന്റെ രണ്ട് ട്വീറ്റിലൂടെയാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം വിശദീകരിക്കുന്നത്.

ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി, തൊഴിലില്ലായ്മ 24 ശതമാനം കൂടി, കൊറോണ 80,000% വർദ്ധിച്ചു ഇനിയും എന്ത് വികസനമാണ് വേണ്ടതെന്നാണ് ട്വീറ്റിൽ പറയുന്നത്.

 

പ്രധാനമന്ത്രി മോദിയും റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോ സ്വാമിയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തി കൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

” സഹോദരാ, നീ എന്താണ് സംസാരിക്കുന്നത്?! ജിഡിപി നിരക്ക് -24% വർദ്ധിച്ചു; തൊഴിലില്ലായ്മ 24% വർദ്ധിച്ചു; കൊറോണ 80,000% വർദ്ധിച്ചു, ചൈനീസ് സൈനികർ ഇന്ത്യയിൽ വികസിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തരാകൂ, മയിലിന് തീറ്റ കൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍ പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ” – പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡയിൽ ട്രെൻഡിം​​ഗ് ആയിമാറി. ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വീറ്റ് 2200 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 8700 ലൈക്കാണ് ലഭിച്ചിരിക്കുന്നത്.