എല്ലാവരും വെജിറ്റേറിയന്‍ ആവാന്‍ ഉത്തരവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

Gambinos Ad
ript>

രാജ്യത്തെ എല്ലാവരോടും സസ്യഭുക്കുകളാവാന്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി.ഒരു പൊതുതാത്പര്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ഇങ്ങിനെ വ്യക്തമാക്കിയത്. രാജ്യത്ത് മാംസക്കയറ്റുമതി നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിതര സംഘടനയായ ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യ ട്രസ്റ്റ് എന്നിവ കോടതിയെ സമീപിച്ചത്.

Gambinos Ad

ഹര്‍ജി പരിഗണിച്ച കോടതി രാജ്യത്ത എല്ലാവരും വെജിറ്റേറിയന്‍ ആകണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. എല്ലാവരും സസ്യഭുക്കാവണമെന്ന് കോടതിക്ക് ഉത്തരവിടാനാവില്ലെന്ന് ജസ്റ്റിസ് പറഞ്ഞു.

അടുത്ത ഫെബ്രുവരിയിലേക്ക് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി. കശാപ്പിന് വേണ്ടി ചന്തകളില്‍ നിന്ന് കാലികളെ വാങ്ങുന്നത് തടഞ്ഞുകൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സുപ്രീംകോടതി തടഞ്ഞിരുന്നു.