ലോക ചെസില്‍ വിശ്വനാഥന്‍ ആനന്ദിന്റെ തേരോട്ടം: സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെ

സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ലോക റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദിന് സോഷ്യല്‍ മീഡിയയില്‍ പ്രശംസാ പ്രവാഹം. റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വ്‌ളാഡിമര്‍ ഫെറോസീവിനെ തോല്‍പ്പിച്ചാണ് 48 കാരനായ ആനന്ദ ലോക ചെസ് വേദികളില്‍ തനിക്കു ഇനിയും ബാല്യമുണ്ടെന്ന് തെൡയിച്ചത്.

ഫൈനലില്‍ മൂന്ന് ടൈക്കു ശേഷം നടന്ന പ്ലേ ഓഫിലാണ് ഫെറോസീവിനെ ആനന്ദ് തറപറ്റിച്ചത്. ടൂര്‍ണമെന്റിന്റെ ഒന്‍പതാം റൗണ്ടില്‍ ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സനെയും ആനന്ദ് തോല്‍പ്പിച്ചിരുന്നു.

ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖരാണ് ആനന്ദിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്.

Read more