'ഞങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിക്കണം'; ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ ക്ഷമ ചോദിച്ച് യു.എസ് അംബാസിഡര്‍

യുഎസ്സില്‍ മഹാത്മ ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ ക്ഷമ ചോദിച്ച് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ കെന്‍ ജസ്റ്റര്‍. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തിനിടെയാണ് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടത്.

“ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിക്കണം.ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവവും അതിനു പിന്നാലെയുണ്ടായ അക്രമവും ക്രൂരതയും ഭയപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലമുള്ള മുന്‍വിധികള്‍ക്കും വിവേചനത്തിനും എതിരാണ് ഞങ്ങള്‍. ഞങ്ങള്‍ ഇതു മറികടക്കും. കൂടുതല്‍ മെച്ചപ്പെടും.” എന്ന് ജസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തിന് പിന്നിലാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.