ലോകം പറയുന്നു, യുവിയെന്നാല്‍ പോരാളികളുടെ പോരാളി

ക്രിക്കറ്റ് ലോകത്തെ ഇന്നത്തെ ഏറ്റവും പ്രധാന വാര്‍ത്ത യുവരാജിന്റെ വിരമിക്കലാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറാണ് ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്. പ്രമുഖ താരങ്ങളെല്ലാം യുവരാജിന്റെ വിരമിക്കല്‍ വാര്‍ത്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ഇതോടെ 17 വര്‍ഷം നീണ്ട യുവിയുടെ ക്രിക്കറ്റ് കരിയറിനാണ് അന്ത്യമായത്.

“22 വാരയെ ചുറ്റിപ്പറ്റിയുള്ള 25 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനും രാജ്യാന്തര ക്രിക്കറ്റിലെ 17 വർഷം നീളുന്ന കരിയറിനും വിരാമമിടുന്നു. പൊരുതാനും വീഴാനും നിലംപതിക്കാനും തിരിച്ചുവന്ന് മുന്നോട്ടു കുതിക്കാനും എന്നെ പഠിപ്പിച്ചത് ക്രിക്കറ്റാണ്” യുവിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇപ്രകാരമായിരുന്നു

യുവിയെ കുറിച്ച് പ്രമുഖരുടെ പ്രതികരണങ്ങള്‍