ബംഗാളില്‍ മമതയുടെ ഉരുക്കുകോട്ട തകര്‍ത്ത് ബി.ജെ.പിയുടെ മുന്നേറ്റം

ബിജെപി – തൃണമൂല്‍ ഏറ്റുമുട്ടലുകള്‍ കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പശ്ചിമ ബംഗാള്‍. ശക്തമായ മത്സരമാണ് ഇവിടെ ബിജെപിയും തൃണമൂലും തമ്മില്‍. ആകെയുള്ള 42സീറ്റുകളില്‍ 19 സീറ്റുകളാണ് ബിജെപി ഇത്തവണ നേടിയത്. തൃണമൂലാകട്ടെ 22 സീറ്റും നേടി. 2014ല്‍ 34 മണ്ഡലങ്ങളിലാണ് തൃണമൂല്‍ വിജയിച്ചത്. ബിജെപിയും എല്‍ഡിഎഫും ഓരോ സീറ്റു വീതമാണ് നേടിയത്. ബംഗാളില്‍ ബിജെപി ഇത്തവണ നേട്ടമുണ്ടാക്കുമെന്ന തരത്തിലായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

ബിജെപിയുടേയും തൃണമൂലിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആക്രമാസക്തമായിരുന്നു. അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മമത വിലക്കേര്‍പ്പെടുത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.