വീഡിയോ: ഡൽഹിയിലെ ഷഹീൻ ബാഗിൽ വിവാദമായ ‘ഹം ദേഖെംഗെ’ നാല് ഭാഷകളിൽ ആലപിച്ച്‌ ടി. എം കൃഷ്ണ

പ്രശസ്ത ഉറുദു കവി ഫൈസ് അഹ്മദ് ഫായിസിന്റെ ‘ഹം ദേഖെംഗെ’ കവിത “ഹിന്ദു വിരുദ്ധമാണോ” എന്ന് പരിഗണിക്കാൻ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒരു സമിതി രൂപീകരിച്ചത് ഏറെ വിവാദമായിരുന്നു. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊലീസിനാൽ ആക്രമിക്കപ്പെട്ട ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഐഐടി കാൺപൂർ കാമ്പസിൽ 2019 ഡിസംബർ 17 ന് വിദ്യാർത്ഥികൾ ഫൈസ് അഹ്മദ് ഫായിസിന്റെ ‘ഹം ദേഖെംഗെ’ കവിത ചൊല്ലിയതിനെ തുടർന്നായിരുന്നു ഇത്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഡൽഹിയിലെ ഷഹീൻ ബാഗിൽ ‘ഹം ദേഖെംഗെ’ എന്ന കവിത ശാസ്തത്രീയ സംഗീത ശൈലിയിൽ പാടിയിരിക്കുകയാണ് പ്രശസ്ത കർണാടക സംഗീതഞ്ജൻ ടി. എം കൃഷ്ണ. ഉറുദു കൂടാതെ തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കവിത ആലപിച്ചിരിക്കുന്നത്.