ചരിത്രത്തിലാദ്യം, നാണംകെട്ട റെക്കോഡുമായി കോഹ്ലി - രോഹിത്ത് - രാഹുല്‍ സഖ്യം

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ഒരു റണ്‍സ് എടുത്ത് പുറത്താകുന്നത്. ഇതോടെ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സെമിഫൈനല്‍ മത്സരം റെക്കോഡ് ബുക്കിലേക്ക് കയറുകയാണ്.

നാല് പന്തില്‍ ഒരു റണ്‍സെടുത്ത് രോഹിത്താണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് പന്തില്‍ ഒരു റണ്‍സെടുത്ത് കോഹ്ലിയും ഏഴ് പന്തില്‍ ഒരു റണ്‍സുമായി രാഹുലും പവലിയനിലേക്ക് മാര്‍ച്ച് ചെയ്തു.

മത്സരത്തില്‍ മറ്റൊരു നാണംകെട്ട റെക്കോഡും ടീം ഇന്ത്യയെ തേടിയെത്തി. ആദ്യ 10 ഓവറില്‍ ഏറ്റവും കുറച്ച് റണ്‍സ് നേടുന്ന ടീം എന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 24 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഈ മത്സരത്തില്‍ ഇന്ത്യ നേടിയത്.

Read more

ഈ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡ് ആദ്യ 10 ഓവറില്‍ 27 റണ്‍സ് നേടിയതായിരുന്നു ഇതിന് മുന്നിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നേടിയ 28 റണ്‍സിനെ മറി കടന്നായിരുന്നു കിവീസ് ആരും ആഗ്രഹിക്കാത്ത ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്. ആ മത്സരത്തില്‍ തന്നെ ഈ റെക്കോഡ് ഇന്ത്യയുടെ പേരില്‍ എഴുതി ചേര്‍ക്കാന്‍ കിവീസിനായി.