എക്സിറ്റ് പോള്‍ ശരിയാണെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനതയാകും കേരളത്തിലേതെന്ന് ശ്രീധരന്‍പിള്ള

എക്സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

എക്‌സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 17 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ നിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ എല്‍ ഡി എഫ് ഇനിയെങ്കിലും നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലത്തില്‍ ദേശീയതലത്തിലും കേരളത്തിലും ബി ജെ പിക്ക് അനുകൂലമായി വന്ന ഘടകങ്ങളെ സ്വാഗതം ചെയ്യുന്നു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറി കടക്കാന്‍ ബി.ജെ.പിയ്ക്ക് ആകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാനാവില്ല. അങ്ങ്നെ നടന്നാലും ബി.ജെ.പിയുടെ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.