ഔദ്യോഗികമായിത്തന്നെ വേര്‍പിരിഞ്ഞു; ശിവസേന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ല, രാജ്യസഭയില്‍ പ്രതിപക്ഷത്തിരിക്കും

ശിവസേന – ബി.ജെ.പി സഖ്യം ഔദ്യോഗികമായിത്തന്നെ വേര്‍പിരിഞ്ഞു. ശിവസേന എന്‍.ഡി.എ യോഗം ബഹിഷ്‌കരിക്കുമെന്നും രാജ്യസഭയില്‍ പാര്‍ട്ടി ഭരണപക്ഷത്ത് നിന്ന് മാറി പ്രതിപക്ഷത്ത് ഇരിക്കുമെന്നും നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ നടക്കുന്ന എന്‍ഡിഎ യോഗമാണ് ശിവസേന ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. ശിവസേനയുടെ രണ്ട് എം.പിമാരുടെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയതായും പാര്‍ട്ടി ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്നും രാജ്യസഭ എം.പി കൂടിയായ റാവത്ത് പറഞ്ഞു. പുതിയ എന്‍.ഡി.എയും പഴയ എന്‍.ഡി.എയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് റാവത്ത് പറഞ്ഞു.

Read more

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യങ്ങളാണ് മൂന്ന് പതിറ്റാണ്ടോളം തുടര്‍ന്ന ബി.ജെ.പി-ശിവസേന സഖ്യത്തെ വേര്‍പിരിച്ചത്.