സെൻകുമാറിനെ ആരോ സഹായിച്ചിരിക്കുന്നു, പക്ഷേ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല... താപനില, കൊറോണയെ നിയന്ത്രിക്കുമെന്നത് ഗവേഷകരുടെ ഊഹം മാത്രമാണ്: ടി. ടി ശ്രീകുമാർ

കൊറോണ വൈറസ് 27 ഡിഗ്രി സെൽഷ്യസിൽ വ്യാപിക്കില്ലെന്ന തന്റെ വാദത്തില്‍ വീണ്ടും ന്യായീകരണവുമായി ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ടി.പി സെന്‍കുമാറിന്റെ വാദം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല എന്ന് പ്രൊഫസർ ഡോ. ടി ടി ശ്രീകുമാർ. വൈറസ് വീണ്ടും വ്യാപിക്കുന്നത് തടയാൻ കേരളം സ്വീകരിക്കേണ്ട മറ്റ് പ്രതിരോധ നടപടികൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല, അതിനാൽ അദ്ദേഹത്തിന്റെ അടിസ്ഥാനവാദം എന്താണെന്നു ഒരു വ്യക്തതയുമില്ല ടി ടി ശ്രീകുമാർ പറഞ്ഞു. ഡോ. ടി ടി ശ്രീകുമാർ എഴുത്തുകാരനും, സാമൂഹിക, സാഹിത്യ നിരൂപകനും, രാഷ്ട്രീയ വിശകലനവിദഗ്‌ദ്ധന്നുമാണ്. നിലവിൽ ഇദ്ദേഹം ഹൈദരാബാദിലെ ഇംഗ്ലീഷ്, ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസിൽ പ്രൊഫസറായി പ്രവർത്തിക്കുന്നു.

ടി ടി ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ മലയാള പരിഭാഷ:

ആരോ (വിദഗ്ധർ) അദ്ദേഹത്തെ സഹായിച്ചിരിക്കുന്നു, പക്ഷേ ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം പങ്കിട്ട പേപ്പർ പറയുന്ന പ്രകാരം ഗവേഷകർ പരിശോധിച്ച രണ്ട് സരോഗേറ്റ് വൈറസുകളുടെ കാര്യത്തിൽ, ഈ വൈറസുകൾ വേഗത്തിൽ പ്രവർത്തനരഹിതമാകുന്നത് 4 ഡിഗ്രി സെൽഷ്യസിനേക്കാൾ 20 ഡിഗ്രി സെൽഷ്യസിലാണെന്നും ഈ രണ്ട് വൈറസുകളും 20 ഡിഗ്രി സെൽഷ്യസിനേക്കാൾ 40 ഡിഗ്രി സെൽഷ്യസിൽ വളരെ വേഗം പ്രവർത്തനരഹിതമാകുന്നു എന്നും കാണിക്കുന്നു. കൊറോണാ വൈറസിന്റെ കാര്യത്തിൽ ഇതു ബാധകമാവാം. കൊറോണാ വൈറസ് ഉയർന്ന താപനിലയിൽ അസ്ഥിരമാകുമെന്ന് വില്യം ഹാൾ പറഞ്ഞതിനെ ഇത് അടിസ്ഥാനപരമായി സ്ഥിരീകരിക്കുന്നുണ്ട്. താപനില, വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് ഒരു പ്ലസ് പോയിന്റായിരിക്കാം. എന്നാൽ ഇത് തൽക്കാലം ഒരു ഊഹം മാത്രമാണ്. വൈറസ് വീണ്ടും വ്യാപിക്കുന്നത് തടയാൻ കേരളം സ്വീകരിക്കേണ്ട മറ്റ് പ്രതിരോധ നടപടികൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. അതിനാൽ അദ്ദേഹത്തിന്റെ അടിസ്ഥാനവാദം എന്താണെന്നു ഒരു വ്യക്തതയുമില്ല.

https://www.facebook.com/tt.sreekumar/posts/10158214896772716

ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വൈദ്യ രത്‌നം ഷിംന അറിയാൻ …

താഴെ സംസാരിക്കുന്ന ലോക പ്രശസ്ത ഡോക്ടറേക്കാൾ താങ്കൾക്ക് വിവരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല … ഇദ്ദേഹം അവസാനം പറഞ്ഞ കാര്യം തന്നെയാണ് ഞാൻ കാലാവസ്ഥക്ക് കൊറോണ പടരുന്നതുമായി ബന്ധമുണ്ട് എന്ന് പറഞ്ഞത്. ഇത് നിങ്ങൾ അംഗീകരിക്കില്ല എന്ന് കരുതി അത്‌ സത്യം അല്ലാതെ ആകില്ല ..”ഞമ്മന്റെ ആളല്ലാത്തതു കൊണ്ട് ” ഇനി നിങ്ങൾ പറയുമായിരിക്കും ഇദ്ദേഹത്തിന്റെ തലയിലും ചാണകമാണെന്ന് !

താപനിലയ്ക്ക് കൊറോണ പടരുന്നതുമായി ബന്ധമില്ല എന്ന് പറയാൻ നിങ്ങൾക് തെളിയിക്കാൻ സാധിക്കുമോ ??

വസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ പരാമർശങ്ങൾ തീവ്ര ചിന്താഗതി നിങ്ങളുടെ മനസ്സിൽ എത്രത്തോളം മാരകമായി നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.

നിങ്ങൾ എന്താണ് എന്ന് ഇവിടെ നിങ്ങളെ പൊക്കി നടക്കുന്ന സുഡാപ്പികളും അന്തം കമ്മികളും ഒഴികെ ബാക്കി വിവരമുള്ള എല്ലാവര്ക്കും മനസ്സിലായി. പഴയ പോസ്റ്റുകൾ എല്ലാം വിശദമായി കണ്ടുകഴിഞ്ഞു.

താഴെയുള്ള ആർട്ടികിളുകൾ കൂടി പരിശോധിക്കുക.

https://www.ncbi.nlm.nih.gov/pmc/articles/PMC2863430/

https://www.ncbi.nlm.nih.gov/pmc/articles/PMC2863430/

https://www.facebook.com/drtpsenkumarofficial/videos/509965413229211/