ഫറാഗോ ഡിസ്‌ട്രോഷന്‍സിന് ശേഷം ശശി തരൂരിന്റെ പുതിയ ട്വീറ്റ്; സ്‌കൂള്‍ ഫീസ് തിരിച്ചു തരണമെന്ന് ട്വിറ്ററൈറ്റികള്‍

റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള ശശി തരൂര്‍ എംപി ഇട്ട ട്വീറ്റിലുള്ള ഇംഗ്ലീഷ് കണ്ട് സോഷ്യല്‍ മീഡിയയും എന്തിന് ഓക്‌സ്‌ഫോഡ് ഡിക്ഷനറി വരെ ഞെട്ടിയതിന് ശേഷം ഇതാ ഡിക്ഷ്‌നറി തപ്പേണ്ട മറ്റൊരു ട്വീറ്റ്കൂടി. ട്വീറ്റിലെ ഇംഗ്ലീഷിന്റെ കടുപ്പം കണ്ട് ശശി തരൂരിനെ ഇംഗ്ലീഷ് അധ്യാപകനാക്കണമെന്ന് വരെ സോഷ്യല്‍ മീഡിയ പറഞ്ഞു.

എന്റെ സംസാരവും എഴുത്തിന്റെയും ഹാസ്യം നിറഞ്ഞ മറുപടികള്‍ തനിക്കു ലഭിക്കുന്നുണ്ട്. എന്നാല്‍, എഴുത്തിലൂടെയും സംസാരത്തിലൂടെയും ആശയവിനിമയം നടത്തുകയാണ് തന്റെ കാര്യം. ആശയം കൃത്യമായി യോജിക്കുന്നതുകൊണ്ടാണ് ഞാനത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. അല്ലാതെ, വെറുതെ പറയുന്നതിനോ തെറ്റിദ്ധരിക്കുന്നതിനോ അല്ല. ശശി തരൂരിന്റെ പുതിയ ട്വീറ്റ് സാരം ഇതാണ്.

എന്നാല്‍, ഈ ട്വീറ്റിനും അവസാനം ഉപയോഗിച്ചിരിക്കുന്ന വാക്കാണ് സോഷ്യല്‍ മീഡിയയെ ഡിക്ഷണറി എടുപ്പിച്ചിരിക്കുന്നത്. നേരത്തെ ഫറാഗോ (farrago) ആയിരുന്നെങ്കില്‍ ഇത്തവണ റൊഡോമൊന്‍ടേഡ്( rodomontade ) എന്നവാക്കാണ് ആരാധകരെ കുഴപ്പിച്ചിരിക്കുന്നത്. ട്വീറ്റ് വന്നതോടെ ഈ വാക്കിന്റെ ഗൂഗിള്‍ സെര്‍ച്ച് അര്‍ത്ഥം വരെ സ്‌ക്രീന്‍ ഷോട്ടാക്കി എടുത്ത് ട്വിറ്ററൈറ്റികള്‍ രംഗത്തു വന്നിരിക്കുകയാണ്. വീണ്ടും പുതിയ വാക്കോ, എനിക്കെന്റ സ്‌കൂള്‍ ഫീസ് തിരികെ വേണമെന്നും ചില വിരുതന്മാര്‍ റീ ട്വീറ്റ് ചെയ്യുന്നുണ്ട്.

https://twitter.com/i_am_krisna/status/941019732257382400

https://twitter.com/Kanatunga/status/941020384924647424