സഞ്ജന ഗല്‍റാണി ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചതായി നിര്‍മ്മാതാവ്, സത്യം ഇങ്ങനെ

തെന്നിന്ത്യന്‍ താരം സഞ്ജന ഗല്‍റാണി നിര്‍മ്മാതാവിനെ ആക്രമിച്ചെന്ന വാര്‍ത്തയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ബംഗ്ലൂരുവിലെ ഹോട്ടലില്‍ വച്ച് ബോളിവുഡ് നിര്‍മ്മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ സഞ്ജന നിര്‍മ്മാതാവിനെ ആക്രമിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ഡ പുറത്തുവരുന്നത്. ഡിസംബര്‍ 24ന് വൈകിട്ട് നടന്ന വിരുന്നിനിടെ വന്ദനയുമായി നടി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സഞ്ജന ഗ്ലാസ് എടുത്ത് എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

നിര്‍മ്മാതാവ് പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി നോണ്‍-കൊഗ്നിസബിള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് സഞ്ജനയെ പൊലീസ് സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.