സൈജു കുറുപ്പ് ഇനി ഗുണ്ടജയന്‍; 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' ഷൂട്ടിങ്ങ് തുടങ്ങി

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം “ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍” പൂജയോടു കൂടി ചിത്രീകരണം ആരംഭിച്ചു. വയലാര്‍ കൊല്ലപ്പിള്ളി ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഗുണ്ടജയന്‍ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെങ്ങളുടെ മകളുടെ കല്യാണവും അതിനോടനുബന്ധിച്ച ചില പുകിലുകളുമാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

പൂജയുടെ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ താരം പോസ്റ്റ് ചെയ്ത കുറിയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ബിജിപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ഹരിനാരായണനും രാജേഷുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത്.

എല്‍ദോയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷബാബ് ആനിക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പരത്തിപ്പൂവിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍ ഒരുങ്ങുന്നത്.

No photo description available.