നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്. പൊലീസിനും ആര്‍.ഡി.ഒയ്ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചില കാര്യങ്ങള്‍ കൃത്യത വരാനുണ്ട്. ഗുരുതരമായ പിഴവുകള്‍ ഉള്ളതായും കാണുന്നു. ഗൗരവ സ്വഭാവം ആദ്യത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

Read more

രാജ്കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമടക്കമുള്ള സ്ഥലങ്ങള്‍ ഇന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ സന്ദര്‍ശിക്കും.