മഹാത്മാഗാന്ധി കോണ്‍ഗ്രസിന് ഒരു ട്രെയിലര്‍ ആയിരിക്കാം, പക്ഷേ ഞങ്ങൾക്ക് അദ്ദേഹം ജീവിതമാണ്; ഗാന്ധിജിക്ക് വാഴ്ത്തുമൊഴിയുമായി മോദി

രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ  ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധി കോണ്‍ഗ്രസിന് ഒരു ട്രെയിലറാണെങ്കില്‍ തങ്ങള്‍ക്ക് അദ്ദേഹം ജീവിതമാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍  പറഞ്ഞു.

“”മഹാത്മാഗാന്ധി നിങ്ങള്‍ക്ക് ഒരു ട്രെയിലര്‍ ആയിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് ജീവിതമാണ്. “”- പ്രധാനമന്ത്രി   പറഞ്ഞു. പ്രതിപക്ഷമാണ് അധികാരത്തില്‍ തുടര്‍ന്നിരുന്നത് എങ്കില്‍ കശ്മീരിന്റെ പ്രത്യേക പദവി (വകുപ്പ് 370) എടുത്തു കളയുമായിരുന്നില്ല. മുത്തലാഖ് ഇല്ലാതാകുമായിരുന്നില്ല. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. കര്‍താര്‍പൂര്‍ ഇടനാഴി സഫലമാകുമായിരുന്നില്ലെന്നും മോദി പറഞ്ഞു.

Read more

ഷാഹിന്‍ ബാഗ് സമരത്തേയും മോദി പരോക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം പിന്നില്‍ നിന്ന് അക്രമസമരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍ പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പമാണെന്നും മോദി കുറ്റപ്പെടുത്തി.