‘ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ചോദ്യങ്ങളെ നേരിടണം’; കെമിസ്ട്രി പരീക്ഷയ്ക്ക് ശേഷം കരഞ്ഞുകൊണ്ട് കുട്ടികള്‍ രവീന്ദ്രനാഥിന്റെ കമന്റ് ബോക്‌സില്‍

ഹയര്‍ സെക്കണ്ടറി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ കുട്ടികളുടെ കൂട്ടക്കരച്ചില്‍. ഈ വര്‍ഷത്തെ പരീക്ഷ ആത്മധൈര്യത്തോടെ ചിരിച്ചുകൊണ്ട് നേരിടണമെന്നാണ് മന്ത്രി കുട്ടികളോട് പറയുന്നത്. എന്നാല്‍ പരീക്ഷയ്ക്ക് ശേഷം കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ പോസ്റ്റിന് താഴെ കമന്റിട്ടത്.

കെമിസ്ട്രി പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിലബസിന് പുറത്തുള്ള ചോദ്യങ്ങളാണ് ഭൂരിഭാഗവും എന്നായിരുന്നു കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. കുട്ടികള്‍ കരഞ്ഞുകൊണ്ടായിരുന്നു പരീക്ഷ ഹാള്‍ വിട്ടിറങ്ങിയത്. ഇതിന്റെ സങ്കടവും ദേഷ്യവുമാണ് വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റിന് താഴെ തീര്‍ത്തത്.

‘പരീക്ഷ നമ്മളെ മനസിലാക്കാനുള്ള ഒരു ഉപകരണമാണെന്നാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കരുതുന്നത്. അതുകൊണ്ട് ഒരിക്കലും ഭയക്കരുത്. പതറാതെ എപ്പോഴും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പരീക്ഷ നേരിടണം. തീര്‍ച്ചയായും എല്ലാവര്‍ക്കും പരീക്ഷയ്ക്ക് നല്ല മാര്‍ക്കുകള്‍ ലഭിക്കും. വിസ്തരിച്ച് ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നല്ല വിജയം ഉണ്ടാകും. പരീക്ഷ ഹോളില്‍ ഇരിക്കുമ്പോള്‍ നല്ല ചിരിയോടെ നിറഞ്ഞ മനസ്സോടെ ചോദ്യങ്ങളെ നേരിടണം’- എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വീഡിയോയില്‍ പറഞ്ഞിരുന്നത്.

‘സര്‍ ഇന്നത്തെ പരീക്ഷ (chemisty ) തികച്ചും ഞങ്ങള്‍ക്ക് അംഗീകരികാന്‍ കഴിയാത്ത രൂപത്തില്‍ ആയിരുന്നു question പേപ്പര്‍. ഞങ്ങള്‍ ഇമ്പോര്ടന്റ്‌റ് ആയി പഠിച്ച ഒരു ഭാഗം പോലും അതില്‍ ഉണ്ടാരുന്നില്ല ..ഒരു കുട്ടിയുടെ ആത്മവിശ്യാസത്തെ മുഴുവന്‍ ഇല്ലാതാക്കിയ തരത്തില്‍ ഉള്ള question paper ആയിരുന്നു സര്‍ ഇന്നത്തെ കെമിസ്ട്രി പരീക്ഷയുടേത് ..ഒരു വിധം നന്നായി പഠിച്ച കുട്ടിക്ക് പോലും ഉത്തരം കിട്ടാത്ത അവസ്ഥ ആയിരുന്നു ഇന്നു …. ഈ പരീക്ഷ കാരണം ഞങ്ങളുടെ വരും പരീക്ഷകള്‍ക്കു ഉള്ള മനോധൈര്യം വരെ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആയിരുന്നു’എന്നാണ് ഒരു കുട്ടിയുടെ കമന്റ്.

Chemistry പരീക്ഷ ഒരു നിവര്‍ത്തിയും ഇല്ല….തോറ്റ് തുന്നംപാടി….thenkyou ഇനി വീട്ടിന്ന് ഫുഡ് കിട്ടില്ലയെന്നൊക്കെയുള്ള കമന്റുകളും ഉണ്ട്.

‘ഞങ്ങള്‍ നല്ല ധൈര്യത്തോടെ തന്നെയാ പരീക്ഷയെ നേരിടാന്‍ പോയത്…. പക്ഷെ ഞങ്ങളെ എല്ലാവരെയും തളര്‍ത്തി…. ഇന്നത്തെ കെമിസ്ട്രി Exam ന്റെ ഓരോ മാര്‍ക്കും ഞങ്ങള്ക്ക് വിലപ്പെട്ടതാണ്…. പക്ഷെ ഇതുപോലത്തെ qn paper ഇട്ട് ആ മാര്‍ക്ക് കളയരുത്… കളയുന്നതില്‍ ഞങ്ങള് യോജിക്കുന്നില്ല… important ആയിട്ടുള്ള ഒരു ചോദ്യം പോലും ഉണ്ടായില്ല എന്നത് ശ്രദ്ധേയം… സത്യം പറഞ്ഞാല്‍ ഒരു ഉണ്ണാകന്‍ ചോദ്യ പേപ്പര്‍ തന്നെയായിരുന്നു… Retest വേണം എന്ന് തന്നെയാണ് ഭൂരിഭാഗം കുട്ടികളുടെയും നിലപാട്’.

Sir, ഇന്ന് നടന്ന chemistry പരീക്ഷ ചോദ്യ പേപ്പറില്‍ Exam details ഇല്ല, QR ഇല്ല ഒരു സാധാരണ ചോദ്യപേപ്പറിനുണ്ടാകേണ്ട മിനിമം നിലവാരം പോലുമില്ല. ചോദ്യങ്ങളാണേല്‍ കണ്ട് പോലും പരിജയമില്ലാത്തവ? ഇത്രക്ക് കുത്തഴിഞ്ഞ് പോയോ നമ്മുടെ വിദ്യാഭ്യാസ മേഖല? അതോ ഇതും ബംഗാളികളെ വച്ച് ചെയ്യിച്ചതോ? വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടല്ല ചോദ്യം ഉണ്ടാക്കി കളിക്കണ്ടത്?? വിദ്യാര്‍ത്ഥികളുടെ അറിവ് പരീക്ഷിക്കാനാകണം പരീക്ഷകള്‍? എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

നാളെ (06.03.2019) ഹയർ സെക്കൻഡറി പരീക്ഷ ആരംഭിക്കുകയാണ്. വിദ്യാർത്ഥികളോട്……

Posted by Prof.C.Raveendranath on Tuesday, 5 March 2019