അഭിനന്ദന്റെ മടങ്ങിവരവില്‍ സിദ്ദുവിന് നന്ദിയര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി

ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ മടങ്ങിവരവില്‍ മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിനു നന്ദിയര്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉമ്മന്‍ ചാണ്ടി നവജ്യോത് സിംഗ് സിദ്ദുവിനെ നന്ദി അറിയിച്ചത്.

അഭിനന്ദന്റെ മടങ്ങിവരവിനായി സിദ്ദു നടത്തിയ ശ്രമങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ നല്ല മനസിനും നന്ദിയെന്നും മുന്‍ മുഖ്യമന്ത്രി ട്വിറ്ററിലെഴുതി. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം പുലരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു

Read more

ഇതിന് ട്വീറ്ററിലൂടെ സിദ്ദു മറുപടി നല്‍കി. മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ തന്റെ ധൈര്യം വര്‍ദ്ധിപ്പിക്കുന്നതായിട്ടും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇമ്രാന്‍ ഖാനുമായി അടുപ്പമുള്ള നവജ്യോത് സിംഗ് സിദ്ദു വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കണമെന്ന ആവശ്യപ്പെട്ട് കത്ത് എഴുതിയിരുന്നു. ഇതിനാണ് ഉമ്മന്‍ചാണ്ടി പഞ്ചാബ് മന്ത്രിയായ സിദ്ദുവിന് നന്ദിയര്‍പ്പിച്ചത്.