'വോട്ടിം​ഗിൽ ക്രമക്കേട് നടന്നു'; ഉപ​ഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാമെന്ന് കോൺ​ഗ്രസ്

ബിഹാറിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവേ വോട്ടിം​ഗിൽ ക്രമക്കേട് നടന്നെന്ന് ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്ത്.

ഉപ​ഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാമെന്ന് കോൺ​ഗ്രസ് നേതാവ് പറഞ്ഞു. ‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇ.വി.എം ഹാക്ക് ചെയ്യാൻ കഴിയില്ല’- കോൺഗ്രസ് നേതാവ് ഉദിത് രാജ് ട്വീറ്റ് ചെയ്തു.

 എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നേറി.

എന്നാൽ പോസ്റ്റൽ ബാലറ്റിന് ശേഷം ഇ.വി.എം എണ്ണി തുടങ്ങിയപ്പോൾ തുടക്കത്തിൽ നേടിയ ലീഡ് മഹാസഖ്യത്തിന് നഷ്ടപ്പെട്ടു തുടങ്ങി. ഇതോടെയാണ് ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയത്.

എന്നാൽ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി. സുപ്രീംകോടതി തള്ളിയ ആരോപണമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.