അധ്യാപക നിയമനത്തിന് കഴിവല്ല, മാനദണ്ഡം ‘ടോസാ’ണ്, പഞ്ചാബ് മന്ത്രിയുടെ നടപടി വിവാദമായി

Gambinos Ad
ript>

അധ്യാപക നിയമനത്തിന് കഴിവല്ല മാനദണ്ഡം ടോസാണ്. നിയമനകാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടി ടോസ് ചെയ്ത പഞ്ചാബ് മന്ത്രിയുടെ നടപടി വിവാദമായി. പഞ്ചാബ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചരണ്‍ജിത് സിങ് ചാനിയാണ് ടോസ് ജയിക്കുന്ന വ്യക്തിക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത് .

Gambinos Ad

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ മന്ത്രിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും വരുന്നത്. പക്ഷേ ഇതാണ് അധ്യാപക നിയമനത്തിനുള്ള സുതാര്യമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് എന്നാണ് മന്ത്രി ചരണ്‍ജിത് സിങ് ചാനി അഭിപ്രായപ്പെടുന്നത്.

37 അധ്യാപകരുടെ നിയമനം നടത്താന്‍ പഞ്ചാബ് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഇതില്‍ രണ്ടു പേര്‍ ഒരേ സ്ഥലത്ത് തന്നെ നിയമനം ആവശ്യപ്പെട്ടു. ഇരുവരും പാട്യാല പോളി ടെക്നിക്കില്‍ നിയമനം വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെ ടോസ് ചെയ്ത് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രി നിശ്ചയിച്ചു.

പക്ഷേ കഴിവിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. മന്ത്രി ടോസ് മതിയെന്ന് തീരുമാനിച്ചു. ഇരുവരും പാട്യാല മേഖലയിലുള്ളവരായിരുന്നു. രണ്ടു പേര്‍ക്കും ഇവിടെ തന്നെ നിയമനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് എല്ലാവരുടെയും അനുമതിയോടെ ടോസ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ക്രിക്കറ്റ് ലോകകപ്പില്‍ പോലും തീരുമാനമെടുക്കുന്നത് ടോസിന്റെ അടിസ്ഥാനത്തിലാണ്. അതു പോലെയാണിതും. സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷേ ഇതിനകം ബിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.