യു.എ.ഇയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിനിടെ മൂന്ന് വയസുകാരനെ അമ്മ താഴേക്കിട്ടു; സാഹസികമായി രക്ഷിച്ച പ്രവാസിക്ക് രാജ്യത്തിന്റെ ആദരം

Gambinos Ad
ript>

Gambinos Ad

യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നിന്ന് മൂന്ന് വയസുകാരനെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സാഹസികമായി രക്ഷപ്പെടുത്തിയ പ്രവാസിക്ക് അഭിനന്ദന പ്രവാഹം. വെല്‍ഡിങ് തൊഴിലാളിയായ ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖിനെയാണ് അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നത്. തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ താഴേക്കിട്ടപ്പോള്‍ ഫാറൂഖ് ഇസ്ലാം ഓടിച്ചെന്ന് കുഞ്ഞിനെ പിടിക്കുകയായിരുന്നു. ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴ്ത്താതെ കുട്ടയെ രക്ഷിച്ച ഫാറൂഖിനെ കഴിഞ്ഞ ദിവസം അജ്മാന്‍ സിവില്‍ ഡിഫന്‍സ് ആദരിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രിയാണ് യുഎഇയിലെ നുഐമിയയിലെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിനടുത്ത് നിന്ന് അമ്മ അലമുറയിട്ട് കരയുന്നത് കേട്ടാണ് ഫാറൂഖ് ഓടിയെത്തിയത്. തന്റെ സുഹൃത്തിനെ കാണാന്‍ മറ്റൊരിടത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. അപകട സ്ഥലത്ത് നിരവധി പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരും അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. ഇതോടെ ഫാറൂഖ്് യുവതി നില്‍ക്കുകയായിരുന്ന ജനലിന്റെ നേരെ താഴേക്ക് ചെന്നു നിന്നു.

പുക നിറഞ്ഞ് ശ്വാസം മുട്ടുന്ന മുറിയില്‍ നിന്ന് കുഞ്ഞിന എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയേ മതിയാകുകയുള്ളു എന്ന ചിന്ത മാത്രമെ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. ഫാറൂഖ് അമ്മയോട് കുഞ്ഞിനെ താഴേക്കിടാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. തുടര്‍ന്ന് അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ച് തന്റെ പാതി ജീവനെ അമ്മ താഴേക്ക് ഇട്ടു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ പിന്നില്‍ നിന്ന ജനങ്ങള്‍ കൈയടിക്കുന്നത് കേട്ടപ്പോഴാണ് കുട്ടി രക്ഷപെട്ടുവെന്ന് മനസിലായത്. ദൈവത്തിന് നന്ദി പറയുന്നുവെന്നും ജീവിതത്തില്‍ ഒരു നല്ലകാര്യം ചെയ്‌തെന്ന അനുഭൂതിയാണ് തനിക്കുണ്ടായതെന്നും ഫാറൂഖ് പറഞ്ഞു.

അതേസമയം, കുഞ്ഞിനെ രക്ഷിച്ചതിന് പിന്നാലെ താഴേക്ക് ചാടിയ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.