സാമ്പത്തിക സ്ഥിതി നേരേയാക്കൂ, വെറുപ്പിന്റ രാഷ്ട്രീയം വെടിയൂ : മമത ബാനർജി

കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനു പകരം രാജ്യത്തിന്റെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുക്കുകയായിരുന്നു അവര്‍.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനങ്ങളോട് ആലോചിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി സാമ്പത്തിക നയങ്ങള്‍ പ്രഖ്യാപിക്കുന്നതിലും മമത വിയോജിപ്പ് പ്രകടിപ്പിച്ചു. സാമ്പത്തിക നയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം കൂടിയാലോചന നടത്തണം.