എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയോടുള്ള സമീപനം ഓര്‍മ്മിപ്പിച്ച് ഗൂഗിള്‍

എല്‍ജിബിടി സമൂഹത്തെ ലോകം അംഗീകരിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍. എല്‍ജിബിടി സമൂഹത്തോടുള്ള പ്രതിബദ്ധതയും  അംഗീകാരവും ഓര്‍മ്മപ്പെടുത്തി 7 സ്ലൈഡുകള്‍ തയ്യാറാക്കിയാണ് ഇന്നത്തെ ഡൂഡില്‍ ലോഗോ.

എല്‍ജിബിടി സമൂഹത്തിന്റെ ഒരു യാത്രയാണ് ഇതിലൂടെ പറയുന്നത്. ഇതിലൂടെ ഇവരോടുള്ള ലോകത്തിന്റെ സമീപനം മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് ലോഗോ ഡിസൈന്‍ ചെയ്ത നേറ്റ് സ്വിന്‍ഹേര്‍ട്ട് പറഞ്ഞു.

എല്‍ജിബിടി സമൂഹത്തോട് പൊതുവെ അകല്‍ച്ചയാണുണ്ടായിരുന്നത്. ഇതിന് ഇപ്പോള്‍ വലിയ മാറ്റം വന്നിരിക്കുന്നു. ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ നാല് വിഭാഗങ്ങളാണ് എല്‍ജിബിടിയിലുള്ളത്. 1990 കളിലാണ് എല്‍ജിബിടി എന്ന് ചുരുക്കി ഉപയോഗിക്കാന്‍ തുടങ്ങിയത്.