‘വനിത മതില്‍’ കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവ്; സ്ത്രീശക്തിയുടെ ഉണര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് കോടിയേരി

Gambinos Ad
ript>

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവാകുന്നതാണ് വനിതാ മതിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  സ്ത്രീശക്തിയുടെ പ്രകൃതത്തില്‍ സംഭവിക്കാന്‍ പോകുന്ന ഒരു ഉണര്‍ച്ചയാണിത്. സ്ത്രീസമൂഹം നവോത്ഥാനത്തിന്റെ ചാലകശക്തിയായി മുന്നിലുണ്ടെന്ന വിളംബരമാകും ഇതിലൂടെ നല്‍കുക.

Gambinos Ad

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് ശബരിമലപ്രശ്‌നം സാമൂഹ്യരാഷ്ട്രീയവിഷയമാക്കി ചില ശക്തികള്‍ സംസ്ഥാനത്ത് കലാപം കൂട്ടാനുള്ള ഒന്നാക്കി മാറ്റാന്‍ ശ്രമിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് നവോത്ഥാനപാരമ്പര്യമുള്ള സാമൂഹ്യസംഘടനകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തത്. ആ യോഗത്തില്‍ ചില സംഘടനാനേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശമാണ് നവോത്ഥാന മൂല്യസംരക്ഷണത്തിന് ജനുവരി ഒന്നിന് തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ ‘വനിതാ മതില്‍’ തീര്‍ക്കുകയെന്നത്. അതിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയതോടെ ജാതിമതസാമുദായിക പരിഗണനകള്‍ക്കപ്പുറമുള്ള ഒന്നായി ഇത് മാറി.

വനിതാമതില്‍ റാം മോഹന്റോയി തുടങ്ങിവച്ച ഉണര്‍വിന്റെ ശക്തിയെ ഉള്‍ക്കൊള്ളുന്നതാണ്. അത് സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും പൊയ്കയില്‍ അപ്പച്ചനും അയ്യന്‍കാളിയും അംബേദ്കറും ഗാന്ധിജിയും ഇ എം എസും എ കെ ജിയും പി കൃഷ്ണപിള്ളയും തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക ആനിബെസന്റും അലിഗര്‍ പ്രസ്ഥാനത്തിന്റേ നേതാവ് സര്‍ സെയ്ദ് അഹമ്മദ് ഖാനും എല്ലാം ഉയര്‍ത്തിയ നവോത്ഥാനമൂല്യങ്ങളുടെ വെളിച്ചം കാത്തുസൂക്ഷിക്കാനാണ്. സ്ത്രീകള്‍ അണിചേരുന്ന വനിതാ മതില്‍ നവോത്ഥാനത്തിനായി ‘ഉത്തിഷ്ഠത, ജാഗ്രത’ എന്ന സന്ദേശം നല്‍കുന്നതാണെന്നും അദേഹം പറഞ്ഞു.