കുചേലനായി കൃഷ്ണ സ്തുതി പാടി ഭിക്ഷ യാചിച്ച് ജയറാം; 'നമോ'യിലെ ആദ്യ ഗാനം

ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമ “നമോ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഭജന്‍ സംഗീതജ്ഞനായ പത്മശ്രീ അനൂപ് ജലോട്ട ഈണം നല്‍കി ആലപിച്ച ഗാനം മോഹന്‍ലാലാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. പുരാണത്തിലെ കൃഷ്ണ കുചേല കഥയാണ് ചിത്രത്തിന്റെ പ്രമേയം.

തല മുണ്ഡനം ചെയ്ത് ശരീരഭാരം 20 കിലോയിലധികം കുറച്ചാണ് ജയറാം ചിത്രത്തില്‍ കുചേലനായി വേഷമിടുന്നത്. സംസ്‌കൃതഭാഷ മാത്രം ഉപയോഗിച്ചുള്ള സിനിമ എന്നതാണ് നമോയുടെ പ്രത്യേകത. 101 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ലോകനാഥനാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.