ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ മോദി സർക്കാർ തടവിലാക്കിയിട്ട് മൂന്നാഴ്ച പിന്നിടുന്നു, ദുരന്തകാലത്ത് നടപ്പിലാക്കപ്പെടുന്ന ഹിന്ദുത്വ അജന്‍ഡ

 

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധിയിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള സർക്കാർ നടപടികൾ ഒരുവശത്ത് നടന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഉയർന്ന് വരുന്ന ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തലുകളിലൂടെയും കരിനിയമങ്ങളുലൂടെയും നിശ്ശബ്ദമാക്കാനുള്ള പരിശ്രമത്തിലാണ് ഹിന്ദുത്വ ഭരണകൂടം. ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജാമിയ വിദ്യാർത്ഥി സഫൂറ സർഗാർ. ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ചകൾ പിന്നിടുന്നു. മൂന്ന് മാസം ഗർഭിണിയായ സഫൂറയേട് തീർത്തും മനുഷ്യരഹിതമായ സമീപനമാണ് സംഘപരിവാറിന് കുഴലൂത്ത് നടത്തുന്ന ഡല്‍ഹി പൊലീസ് സ്വീകരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍, ക്വാറന്റൈന്‍ എന്ന വ്യാജേന ഏകാന്ത തടവിലുമാക്കിയിരിക്കുകയാണ്.

ഏപ്രില്‍ 10- നാണ് സഫൂറയെ ഡല്‍ഹി പൊലീസ് കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ സഫൂറയ്ക്ക് ജാമ്യം ലഭിക്കുകയും ജയില്‍ മോചിതയാവുകയും ചെയ്തു. തുടർന്ന് ജാമിയിയലെ ഗവേഷണ വിദ്യാർത്ഥിയായ മീരാൻ ഹെെദറിൻറെ അറസ്റ്റിനെതിരെ പ്രതികരിക്കുകയും നിരന്തരമായി ഇടപെടലുകള്‍ നടത്തുകയും ചെയ്തു. പിന്നീടാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി വീണ്ടും സഫൂറയെ അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 22-ന് ഡല്‍ഹിയിലെ ജാഫറാബാദ് മെട്രോ സ്‌റ്റേഷനില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരം സംഘടിപ്പിച്ചതിലും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിലും സഫൂറക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഏപ്രില്‍ 13-ന് അവർക്കെതിരെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും അണിനിരത്തുന്ന തലത്തിലേക്ക് സമരങ്ങൾക്ക് നേതൃത്വം നല്‍കിയ ജാമിഅ മിലിയ കോഡിനേഷൻ കമ്മിറ്റിയിലെ അംഗമായിരുന്നു സഫൂറ സർഗാർ. കമ്മിറ്റിയിലെ മീഡിയ വിഭാഗം കെെകാര്യം ചെയ്തിരുന്നതും സഫൂറയായിരുന്നു.
ലോ​കം നേ​ര്‍ക്കു​നേ​ര്‍ ക​ണ്ട ഒ​രു സ​മ​ര​ത്തി​​ൻെ​റ ച​രി​ത്ര​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും അ​ദ്ദേ​ഹ​ത്തി​​ൻെ​റ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡ​ല്‍ഹി പൊ​ലീ​സും ചേ​ര്‍ന്നു ക​ലാ​പ​ ച​രി​ത്ര​മാ​ക്കി മാ​റ്റി​യെ​ഴു​തു​ന്ന​താ​ണ് ഇ​പ്പോ​ൾ രാ​ജ്യം ക​ണ്ടു ​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന്ത​ര്‍ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​ പ​റ്റി​യ സ​മ​രം അ​ടി​ച്ച​മ​ര്‍ത്താ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ ഡ​ല്‍ഹി വ​ര്‍ഗീ​യ​ക​ലാ​പം ​ത​ന്നെ ഇ​ര​ക​ളാ​യ സ​മ​ര​ക്കാ​ര്‍ക്ക് മേ​ല്‍ തി​രി​ച്ചു​ ചാ​ര്‍ത്തി​യാ​ണ് ഈ ​തി​രു​ത്തി​യെ​ഴു​ത്ത്. ഫെബ്രുവരി 23-ന് തുടങ്ങിയ ഡൽഹി കലാപത്തിന്റെ മുഖ്യസൂത്രധാരയാണ് സഫൂറ എന്നാണ് പൊലീസിന്റെ ആരോപണം. എന്നാല്‍ ഈ വാദം സാധൂകരിക്കുന്ന തരത്തില്‍ ക്യത്യമായ തെളിവുകൾ ഇതുവരെ പൊലീസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കൃത്യമായ തെളിവുകൾ ഇല്ലാതെ ഒരാളെ തടവിലാക്കുന്നത് ഭീകരമായ നീതിനിഷേധമാണെന്നിരിക്കെ ഷായുടെ കാക്കിയണിഞ്ഞ കിങ്കരന്മാർ ഈ വസ്തുത സൗകര്യപൂർവ്വം മറക്കുന്നു.  പ്രതിപക്ഷത്ത നിശ്ശബ്ദമാക്കി  ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടു പോകുമ്പോൾ അവർ ഭയപ്പെടുന്നതും ചെറുപ്പത്തിൻറെ സമരാവേശത്തെ തന്നെയാണെന്ന് സമീപകാല രാഷ്ട്രീയം തെളിയിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് യുപിഎ മുതല്‍ രാജ്യദ്രോഹ കുറ്റം വരെ ചുമത്തി ഭരണകൂടം ജയിലില്‍ അടച്ചിരിക്കുന്ന രാജ്യത്തെ മികച്ച സർവകലാശാലകളിലെ വിദ്യാർത്ഥികൾ. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും മറവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ തുടച്ചു നീക്കുന്നതിനും മുസ്ലിം വേട്ടയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
സഫൂറയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം നിരവധി മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍, മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറയെ തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന തിഹാര്‍ ജയിലിലേക്ക് പറഞ്ഞയച്ചതിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം ക്രൂരമായാണ് അടിച്ചമര്‍ത്തല്‍ നടപടികള്‍ നടത്തുന്നതെന്നാണ് വ്യക്തമാക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ അവിനാഷ് കുമാര്‍ അഭിപ്രായപ്പെടുന്നു.

കോവിഡ് 19 വ്യാപിക്കാൻ ആരംഭിച്ച സമയത്ത് തന്നെ യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രത്യേക നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ‘രാഷ്ട്രീയ തടവുകാരെയും പ്രതിഷേധക്കാരെയും വിമത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ തടവിലാക്കിയിരിക്കുന്നവരെയും തുടങ്ങി മതിയായ തെളിവുകളില്ലാതെ തടവില്‍ കഴിയുന്ന എല്ലാവരെയും വിട്ടയക്കണമെന്ന്. ആ സമയത്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യ ദൂരൂഹമായ വാദങ്ങളുയര്‍ത്തി സഫൂറയെ പോലുള്ളവരെ തടവറയിലാക്കുന്നത്. ഈ സവിശേഷ ജനാധിപത്യത്തില്‍ നീതിയുടെ സ്ഥാനം എവിടെയായിരിക്കും. എന്നാല്‍ ഓർമ്മിക്കേണ്ട നഗ്നമായ സത്യം ഒരു സര്‍ക്കാരും എല്ലാ കാലവും നിലനില്‍ക്കുന്നതല്ലെന്നാണ്.