രാജ്യത്തെ 70 ശതമാനം ദളിതരും ഭൂരഹിതര്‍, അവര്‍ക്ക് അഞ്ചേക്കര്‍ വീതം ഭൂമി നല്‍കണം; ജിഗ്നേഷ് മേവാനി

Advertisement

രാജ്യത്തെ 70 ശതമാനം ദളിതരും ഭൂരഹിതരാണെന്നും അവര്‍ക്ക് അഞ്ചേക്കര്‍ വീതം ഭൂമി നല്‍കണമെന്നും ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ജയിലിലായ തെലങ്കാനയിലെ ദളിത് നേതാവായ മന്ദ കൃഷ്ണ മദിഗയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദിഗയെ അറസ്റ്റ് ചെയ്ത് ജയിലലടച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ അവരെ എത്രയും വേഗം മോചിതനാക്കണമെന്ന് മേവാനി തെലങ്കാന സര്‍ക്കാരിനോട് അവശ്യപ്പെട്ടു.

ദളിത് ഉന്നമനത്തിനായി മന്ദ കൃഷ്ണ മദിഗയേപ്പോലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നും മേവാനി വ്യക്തമാക്കി. മദിഗ സംവരണ പോരാട്ട സമിതി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മന്ദ കൃഷ്ണ മദിഗ അറസ്റ്റിലായത്.