FAKE ALERT: ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത്, സത്യം ഇതാണ്

രാഹുല്‍ ഗാന്ധി ഇമ്രാന്‍ ഖാനോടപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വ്യാജ ചിത്രം സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രരിക്കുന്നു. നോക്കൂ, ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് എന്ന ഹിന്ദി അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. ബിജെപി, സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി ചിത്രം പ്രചരിപ്പിച്ചു.


വ്യാജ ചിത്രം പ്രചരിക്കുന്ന ട്വീറ്റ്

റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഇതില്‍നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ കൂട്ടിച്ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്.

2015ലാണ് റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. ഈ ചിത്രമാണ് പിന്നീട് പല രീതിയില്‍ കൃത്രിമം കാട്ടി പ്രചരിപ്പിച്ചത്.

രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ഒറിജിനല്‍ ചിത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിലിലും ഇതേ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജമാണെന്ന് തെളിഞ്ഞിട്ടും പുതിയ സാഹചര്യത്തില്‍ ചിലര്‍ വീണ്ടും ചിത്രം പ്രചരിപ്പിക്കുകയാണ്. ഇതേ ചിത്രമുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സമാന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.