ഐമ സെബാസ്റ്റ്യന്റെ വിവാഹം ജനുവരിയില്‍; വരന്‍ നിര്‍മാതാവിന്റെ മകന്‍, 'മുന്തിരവള്ളി' സെറ്റിലെ പരിചയം മിന്നുകെട്ടിലെത്തി

“ജേക്കബിന്റെ സ്വര്‍ഗരാജ്യം” സിനിമയില്‍ നിവിന്‍ പോളിയുടെ അനുജത്തിയായും “മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍” എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐമ സെബാസ്റ്റ്യന്‍. സിനിമയില്‍ ഇടവേളകള്‍ ഉണ്ടായതോടെ വിവാഹത്തിന് തീരുമാനിച്ചിരിക്കുകയാണ് നടി.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, കാടു പൂക്കുന്ന നേരം, എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ബ്‌സ്‌റേഴ്‌സ് എന്ന സിനിമാ നിര്‍മ്മാണ- വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയുടെ വരന്‍. സിനിമാ മേഖലയില്‍ നിന്നാണ് വരനെങ്കിലും പ്രണയവിവാഹമല്ല. ഇരുവരുടേതും വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച വിവാഹമാണ്. ഇനുവരി നാലിന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് സോഫിയ പോള്‍ വ്യക്തമാക്കി. “മുന്തിരവള്ളികള്‍ തളിര്‍ക്കുന്നു”വെന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുള്ള പരിചയമാണ് വിവാഹാലോചനയിലേക്ക് നയിച്ചത്.

Read more

2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം. ഐമയുടെ ഇരട്ട സഹോദരി ഐനയും ഇപ്പോള്‍ അഭിനയരംഗത്ത് സജീവമായിട്ടുണ്ട്.