മോദിയെ പ്രശംസിച്ച എം.എൽ.എക്കെതിരെ സ്റ്റാലിൻ; ഡി.എം.കെ നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

Advertisement

‍പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡി.എം.കെ, എം.എൽ.എ കുകു സെൽവത്തെ പാർട്ടിയിൽനിന്നും സസ്‌പെൻഡ് ചെയ്തു. പാർട്ടി അദ്ധ്യക്ഷൻ സ്റ്റാലിന്റെതാണ് നടപടി.

ഡിഎംകെ നേതാവും ഡിഎംകെ എംഎൽഎയുമായ കുകു സെൽവത്തെയാണ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

ഡി.എം.കെ ഓഫീസ് സെക്രട്ടറിയും എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ കുകു സെൽവത്തെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കുകയാണെന്ന് പാർട്ടി അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ തന്നെയാണ് അറിയിച്ചത്. ഇന്നുതന്നെ സെൽവത്തെ ചുമതലകളിൽനിന്നും ഒഴിവാക്കിയെന്നും സ്റ്റാലിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടിയെന്നും സ്റ്റാലിൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ചാണ് സെൽവം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു.