'ഡല്‍ഹി കലാപം'; പൊലീസ് ക്യാമറകള്‍ തകര്‍ക്കുന്ന വീഡിയോ പുറത്ത്

ഡല്‍ഹി കലാപത്തില്‍ മരണ സംഖ്യ 27 ആയി ഉയരുമ്പോള്‍ പൊലീസ് കലാപകാരികള്‍ക്ക് കൂട്ടുനിന്നതിന് പുതിയ തെളിവ്.

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ തെരുവില്‍ സ്ഥാപിച്ച ക്യാമറകള്‍ ഡല്‍ഹി പൊലീസ് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കലാപകാരികള്‍ക്ക് അനുകൂലമായി പൊലീസ് പ്രവര്‍ത്തിച്ചെന്ന് ആരോപണം ഉയരുന്നതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തിറങ്ങിയത്. മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് അറിഞ്ഞതോടെ പൊലീസ് പിന്‍വാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.