എസ്.സി എസ്.ടി വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് 50 രൂപയില്‍ നിന്ന് 1200 രൂപയായി ഉയര്‍ത്തി സി.ബി.എസ്.ഇ, ജനറല്‍ വിഭാഗത്തില്‍ ഇരട്ടി വര്‍ദ്ധന

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പരീക്ഷാഫീസില്‍ വലിയ വര്‍ദ്ധന. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ത്ഥികളുടെ ഫീസ് 750 ല്‍ നിന്ന് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 1500 രൂപയാക്കി.

പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന് വിദ്യാര്‍ത്ഥികള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. പരീക്ഷാഫീസ് വര്‍ദ്ധന, 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേ പോലെയാണെന്നും സിബിഎസ്‌ഐ അധികൃതര്‍ അറിയിച്ചു.

വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഫീസ് 5000 രൂപയില്‍ നിന്ന് 10000 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചു.