കോവിഡ് വ്യാപനം; രാമക്ഷേത്ര ഭൂമിപൂജക്ക് പങ്കെടുക്കില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി

Advertisement

രാജ്യത്ത് കോവിഡ് വൈറസ് രോ​ഗബാധ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ അയോദ്ധ്യ രാമക്ഷേത്ര ഭൂമിപൂജയ്ക്ക് പങ്കെടുക്കില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി. തന്റെ ട്വിറ്ററിലൂടെയാണ് ഉമാഭാരതി തന്റെ നിലപാട് വ്യക്തമാക്കിയത്.

രാമക്ഷേത്ര നിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന് മുന്നോടിയായി താൻ ആയോദ്ധ്യയിലേക്ക് പോകുമെന്നും അവർ ട്വീറ്റ് ചെയ്തു. ഓ​ഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ നിരവധി പേർ പങ്കെടുക്കും.

മുതിർന്ന ബിജെപി നേതാവായ ഉമാഭാരതി രാമക്ഷേത്രത്തിന് വേണ്ടി പ്രവർത്തിച്ച മുൻനിര നേതാക്കളിൽ ഒരാളാണ്. ശിലാസ്ഥാപന പരിപാടികൾ പൂർത്തിയായതിന് ശേഷം മാത്രമെ ക്ഷേത്രം സന്ദർശിക്കുവെന്നും ഉമാഭാരതി വ്യക്തമാക്കി.

ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിപാടിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി.