ബിഹാറിൽ പത്തിടങ്ങളിൽ ഇടതുപക്ഷത്തിന് ലീഡ്; മത്സരിച്ചത് 29 സീറ്റിൽ

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 10 സീറ്റിൽ ഇടത്‌ പാർട്ടികൾക്ക്‌ ലീഡ്‌. സിപിഐ എം 2 സീറ്റിലും സിപിഐ,എംഎൽ 7 സീറ്റിലും സിപിഐ ഒരു സീറ്റിലുമാണ്‌ ലീഡ്‌ ചെയ്യുന്നത്‌.

സിപിഐ എം സ്‌ഥാനാർത്ഥികളായി ബിഭുതിപൂരിൽ നിന്ന് അജയ്‌കുമാർ, മതിഹാനിയിൽ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയിൽ നിന്ന് രാജ്മംഗൽ പ്രസാദ് മാജിയിൽ നിന്ന് സത്യേന്ദ്ര യാദവ് എന്നിവരാണ് മത്സരിക്കുന്നത്.

മഹാജൻ സഖ്യത്തിനൊപ്പമാണ്‌ ഇടതുപാർട്ടികൾ മത്സരിക്കുന്നത്‌. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺ​ഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു.

വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിഹാറിൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ പിന്നോട്ടുപോയ എൻ.ഡി.എ മഹാസഖ്യത്തിനോട് ഒപ്പമെത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

Read more

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ.