ഗോരക്ഷാവാദികളുടെ അക്രമം; ഗോവയില്‍ ഇറച്ചി വ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍

ഗോരക്ഷയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് ഗോവയിലെ ബീഫ് ട്രേഡേഴ്സ് അസോസിയേഷന്‍ അനിശ്ചിതകാല സമരത്തില്‍. ശനിയാഴ്ച മുതലാണ്‌സമരമെന്ന് ് ബീഫ് വില്‍പ്പനക്കാരുടെ സംഘടന വ്യക്തമാക്കി.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ബീഫ് കൊണ്ടുവരുന്നത് തടയുന്ന ഹിന്ദു തീവ്രവാദി സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

ബീഫ് കൊണ്ടുവരാനുളള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഏളുപ്പമാക്കുംവരെ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി.പ്രശ്നത്തില്‍ ഇടപെട്ട്് പരിഹാരമുണ്ടാക്കുന്നതുവരെ ഗോവയില്‍ ബീഫ് ലഭ്യമാകില്ല.” ഗോവയിലെ മീറ്റ് ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മന്ന ബെപാരി പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ ബീഫുമായി വന്ന ഒരു വാഹനത്തിനുനേരെ വലതുപക്ഷ ശക്തികളുടെ ആക്രമണമുണ്ടായിരുന്നു. ഇതാണ് സമരത്തിലേക്കു പോകാന്‍ ഇവരെ പ്രേരിപ്പിച്ചത്.കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അഞ്ചിലേറെ റെയ്ഡാണ് നടന്നത്. പ്രത്യേകിച്ച് ക്രിസ്മസ് ന്യൂയര്‍ സമയങ്ങളിലെന്നും ബെപാരി പറയുന്നു.ഗോവയില്‍ ബീഫിന് ഒരു ക്ഷാമവുമുണ്ടാവില്ലെന്ന് മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.